കളളവോട്ട് സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലി, ഏത് വിധേനയും ജയിക്കുകയെന്നതാണ് അവരുടെ ലക്‌ഷ്യം; കെ.സുധാകരന്‍

കളളവോട്ട് സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലിയാണെന്നും, ഇടതുപക്ഷം ഭരിക്കുന്ന കാലയളവില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുളള കളളവോട്ട് എന്നും ഉണ്ടായിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. തപാല്‍ വോട്ട് ശേഖരിച്ച്‌ പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങുന്നതെന്നും ഇവര്‍ക്ക് ഐ. ഡി കാര്‍ഡ് പോലും ഇല്ലെന്നും സുധാകരന്‍ ആരോപിച്ചു.


‘തിരഞ്ഞെടുപ്പ് സംവിധാനം ആകെ ലോക്ക് ചെയ്‌തിരിക്കുകയാണ്. ആവശ്യത്തിനനുസരിച്ച്‌ ഉദ്യോഗസ്ഥരെ മാറ്റുകയാണ്. ഇടത് അനുഭാവികള്‍ മാത്രമാണ് ഡ്യൂട്ടിയിലുളളത്. കളളവോട്ടിന് പ്രതിക്കൂട്ടില്‍ നിന്ന ഉദ്യോഗസ്ഥര്‍ വരെ ഡ്യൂട്ടിയിലുണ്ട്’. 95 ശതമാനം ഉദ്യോഗസ്ഥരും ഇടത് ആഭിമുഖ്യമുളളവരാണെന്നും കെ സുധാകരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.