രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനം

ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനം. പ്രതിപക്ഷം ശ്രമിക്കുന്നത് നുണ പറഞ്ഞു തെരെഞ്ഞെടുപ്പ് കമ്മീഷനെ തെറ്റുധരിപ്പിക്കാനാണ്.പ്രതിപക്ഷം പ്രതികാര പക്ഷമായി കേരളീയരുടെ അന്നം മുടക്കരുതെന്നും പിണറായി വിജയൻ. ഭക്ഷ്യ കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതല്ല.സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം മുടക്കില്ല.ഇതൊന്നും സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണ്. സർക്കാർ ഈ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.