തിരുവനന്തപുരം : എല്‍ഡിഎഫിനെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിട്ട ഉമ്മന്‍ ചാണ്ടി എല്‍ഡിഎഫ് കാലത്തെ പട്ടിക പുറത്തുവിടാമോ എന്ന വെല്ലുവിളിയുമായാണ് രംഗത്തെത്തിയത്. 2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മന്‍ ചാണ്ടി ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഇതിനൊപ്പമാണ് എല്‍.ഡി.എഫിനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുള്ളത്.എല്‍.ഡി.എഫ്. കാലത്ത് നിര്‍മ്മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാമോ എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.