ഇന്ന് ഓശാന ഞായർ

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്‍റെ ഓർമദിനമാണ് ഓശാന ഞായറായി വിശ്വാസികൾ ആചരിക്കുന്നത്. സത്യത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ കാലത്ത് സഭയുടെ ദൗത്യമെന്ന് ഫ്രാൻസീസ് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. കേരളത്തിലെ പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക ചടങ്ങുകളും നടന്നു.