ആരോപണങ്ങള്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിനാല്‍; ഇരട്ടവോട്ട് വിവാദം തള്ളി ഷമാ മുഹമ്മദ്

ഇരട്ട വോട്ടുണ്ടെന്ന സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ ആരോപണത്തെ തള്ളി എഐസിസി വക്താവ് ഷമാ മുഹമ്മദ്. 2016 ഏപ്രിലില്‍ കിട്ടിയ വോട്ടര്‍ ഐഡിയാണ് ഇപ്പോള്‍ കൈയ്യിലുള്ളത്. 2016 നിയമസഭാ ഇലക്ഷനിലും, 2019 ലോക്‌സഭാ ഇലക്ഷനിലും, 2020 കോര്‍പറേഷന്‍ ഇലക്ഷനിലും വോട്ട് ചെയ്തു. ഇതുവരെ പ്രശ്‌നമുണ്ടായില്ല.

തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം നീക്കമാണിതെന്നും, പാര്‍ട്ടിക്കെതിരെയും പിണറായി വിജയനെതിരെയും സംസാരിക്കുന്നതിനാലാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ കൊണ്ടുവരുന്നതെന്നും ഷമ പറഞ്ഞു. പയ്യന്നൂരും കൂത്ത് പറമ്ബുമെല്ലാം സിപിഎം കള്ളവോട്ടാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കള്ളവോട്ട് വിഷയമാക്കിയപ്പോഴാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നതെന്നും ഷമ കൂട്ടിച്ചേര്‍ത്തു.