പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായുള്ള ട്വീറ്റില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എം.പി. ശശീ തരൂര്‍. ബംഗ്ലദേശ് സന്ദര്‍ശനവേളയില്‍ ബംഗ്ലദേശ് വിമോചനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു തരൂരിന്റെ ട്വീറ്റ്. എന്നാല്‍ മോദിയുടെ പ്രസംഗത്തില്‍ ഇന്ദിരാഗാന്ധിയുടെ പങ്ക് എടുത്തുപറഞ്ഞെന്നും അതുകൊണ്ടുതന്നെ നേരത്തെയുള്ള വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും തരൂര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മോദി ബംഗ്ലദേശില്‍ എത്തുന്നത്. മോദിയുടെ സന്ദര്‍ശനത്തിനെതിരെ രാജ്യ തലസ്ഥാനമായ ധാക്കയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ബംഗ്ലദേശ് സ്വീകരണ പരിപാടിയില്‍ ബംഗ്ലദേശ് സ്വാതന്ത്രത്തിനായി സത്യഗ്രഹം നടത്തിയിരുന്നെന്നും അതിനായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നുമുള്ള മോദി പ്രസംഗിച്ചിരുന്നു. എന്നാല്‍ മോദിയുടെ പരാമര്‍ശങ്ങളെ പരിഹസിച്ച് പ്രശാന്ത്ഭൂഷണ്‍ അടക്കമുള്ള നേതാക്കളും രംഗത്തുവന്നിരുന്നു.