കിറ്റ് ആരുടേയും ഔദാര്യമല്ലാ; ധർമജൻ ബോൾഗാട്ടി

കിറ്റ് ആരുടേയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി. സംസ്ഥാന സർക്കാർ കിറ്റിൻ്റെ പേര് പറഞ്ഞ് അഴിമതിയെ മൂടിവെക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും. സർക്കാരിൻ്റെ ഉടായിപ്പ് ഏർപ്പാട് ഇനി നടപ്പാവില്ലെന്നും ധർമജൻ ബോൾഗാട്ടി പറഞ്ഞു.

ജനങ്ങൾ തിരഞ്ഞെടുപ്പിൽ പിണറായിക്കെതിരെ വിധി എഴുതുമെന്നും ബാലുശ്ശേരിയിൽ വിജയം സുനിശ്ചിതമാണെന്നും ധർമജൻ പറഞ്ഞു.