ആളുകള്‍ ഇന്റേണല്‍ കംബസ്ഷ൯ (IC) എഞ്ചിനുകള്‍ ഇലക്‌ട്രിക് വെഹിക്ള്‍ (EV) ആക്കി മാറ്റിയതിന് നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ പൊതുവേ പാസഞ്ചര്‍ വാഹനങ്ങളെയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്കുപയോഗിക്കാറ്. ആദ്യമായിട്ട് ലൈറ്റ് കൊമേഷ്യല്‍ വെഹിക്കിളിന് ഇലക്‌ട്രിക് പവര്‍ നല്‍കി പരീക്ഷിച്ചിരിക്കുകയാണ് പൂനെയിലെ ഒരു വര്‍ക്ക്ഷോപ്പ്.
റഷ്ലൈ൯ റിപ്പോര്‍ട്ടനുസരിച്ച് ടാറ്റാ മോട്ടോര്‍സിന്റെ ഏറ്റവും ജനപ്രിയമായ എല്‍.സി.വി മോഡലായ ടാറ്റാ എയ്സില്‍ സാധാരാണ ഗതിയില്‍ ഉപയോഗിച്ച് പോരുന്ന ഐസി എഞ്ചിന് പകരമായി ഇലക്‌ട്രിക് പവര്‍സ്റ്റെയ്൯ നല്‍കിയാണ് പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ പരീക്ഷണം വാണിജ്യ ലക്ഷങ്ങള്‍ക്കു വേണ്ടിയല്ലെന്നും, ഗവേഷണത്തിനും കൂടുതല്‍ പഠിക്കാ൯ വേണ്ടിയും മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
നോര്‍ത്ത് വേ മോട്ടോര്‍ സ്പോര്‍ട്ട് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ വഴിയാണ് ടാറ്റാ എയ്സിന്റെ പുതിയ മാറ്റത്തെ കുറിച്ച് പുറം ലോകം അറിഞ്ഞത്. 18 kWh ലിഥിയം അയോണ് ബാറ്ററിയും ഇലക്‌ട്രിക് മോട്ടോറുമാണ് ടാറ്റയുടെ ഈ എല്‍.സി.വിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. പൂനൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വര്‍ക്ക്ഷോപ്പാണ് തങ്ങളുടെ സ്ഥലത്ത് ഇത്തരമൊരു പരീക്ഷണം നടത്തിയത്. 165 Nm ടോര്‍ക് ഉത്പാദിക്കാനുള്ള ശേഷിയുണ്ട് ഈ എഞ്ചിന് എന്ന് പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവകാശപ്പെടുന്നു.