സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങായി മഞ്ജു വാര്യരുടെ മേക്ക് ഓവര്‍ ചിത്രങ്ങൾ

മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. തന്‍റെ ഏറ്റവും പുതിയ സിനിമ ചതുര്‍മുഖത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കാനാണ് ഗംഭീര മേക്ക് ഓവറിലും കോസ്റ്റ്യൂമിലും മഞ്ജു എത്തിയത്. ഈ ചിത്രം മഞ്ജുവും തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുര്‍മുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്‍റെ സംവിധായകര്‍. ജിസ്സ് ടോംസ് മൂവീസിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.