മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്


കാസര്‍കോഡ് മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്; മൂന്ന് പേരെ പൊലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് മൂന്ന് റിവോൾവറും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 9.30ന് മിയാപദില്‍ വച്ചാണ് സംഭവം. രാത്രിയില്‍ നാട്ടുകാര്‍ക്ക് നേരെ തോക്കുചൂണ്ടിയെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ പൊലീസിന് നേരെയായിരുന്നു ആക്രമണം. അക്രമികള്‍ ഉപയോഗിച്ചിരുന്ന വാഹനം വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് പൊലീസ് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നു പരിശോധന നടത്തി വാഹനം പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിന് നേരെ വെടിവയ്പ് നടത്തുകയായിരുന്നു.