നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. വിജയസാധ്യതയും പ്രവർത്തനങ്ങളിലെ പോരായ്മയും സെക്രട്ടേറിയറ്റ് വിലയിരുത്തും. മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കും. ആഴക്കടൽ മത്സ്യബന്ധന വിവാദം സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സെക്രട്ടേറിയറ്റ് ചേരുന്നത്.