കേന്ദ്ര സർക്കാരിന്റെ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവിശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ബന്ദ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കി. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തികളായ സിങ്കു, തിക്രി, ഖാസിപൂർ എന്നിവിടങ്ങളിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.