തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ മുൻ മഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്ന് ഏഴ് വർഷം കഴിഞ്ഞതിനാൽ ഫോൺകോൾ രേഖകൾ ലഭിക്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.2012 ഓഗസ്റ്റ് 19ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാർ പീഡനക്കേസുകൾ സി ബി ഐക്ക് വിട്ടത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാന സർക്കാർ കേസ് സി ബി ഐക്ക് വിട്ടെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസ് സി ബി ഐക്ക് കൈമാറിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടിലെ വിവരങ്ങളും പുറത്തു വരുന്നത്.