ഇരിട്ടി പുതിയ പാലത്തിലെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. പാലത്തിന്റെ പണികളും ഏകദേശം പൂർണമായിട്ടുണ്ട്. സ്ഥിരമായി ഗതാഗത കുരുക്ക് ഉണ്ടാകുന്ന ഇരിട്ടി പാലത്തിലെ ഗതാഗത തടസം പുതിയ പാലത്തിന്റെ ഉദ്ഘാടനത്തോടെ അവസാനിക്കും. സിഗ്നലുകൾ കൂടി സ്ഥാപിച്ചതോടെ ഇരിട്ടിയിലെ ഗതാഗത കുരുക്കിന് പൂർണ ശമനമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രത്യാശ. എന്നാൽ പാലത്തിന്റെ ഉദ്ഘാടനം വൈകുന്നതിൽ വ്യാപാരികൾക്കും യാത്രക്കാർക്കും പ്രതിഷേധമുണ്ട്.