
വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡിലാണ് ക്രമക്കേട് ആരോപണം . തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയിലുള്ള വ്യക്തിക്ക് മറ്റൊരാളുടെ പേരും മേല്‍വിലാസവും ചേര്‍ത്തിരിക്കുന്നുവെന്നാണ് പരാതി.വ്യാജ വോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം .
വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന്നും ആദ്യം ലഭിച്ച അഞ്ച് മണ്ഡലങ്ങളിലെ പരാതികളില്‍ ഒരു പരിധിവരെ ശരിയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ അറിയിച്ചിരുന്നു.പരാതി ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ചു. കൊവിഡ് ആയതിനാല്‍ അപേക്ഷകള്‍ നേരിട്ട് പരിശോധിച്ചിട്ടില്ല. ഓണ്‍ലൈനായാണ് അപേക്ഷകള്‍ വന്നത്. പേരിരട്ടിപ്പ് ഇതാദ്യമല്ലെന്നും അന്യ സംസ്ഥാനങ്ങളിലും ഉണ്ടെന്നുമാൻ ടിക്കാറാം മീണ വ്യക്തമാക്കിയത് . നിരവധി തവണ അപേക്ഷിച്ചതും ഇരട്ട വോട്ടിന് കാരണമായി. ഇരട്ടിപ്പ് വന്നവരെ പൂര്‍ണമായും ഒഴിവാക്കാനാകില്ല. കൂടുതല്‍ പേര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ നടപടിയുണ്ടാകും. പരാതിയില്ലെങ്കിലും ഇരട്ട വോട്ട് നടക്കില്ലായിരുന്നുവെന്നും ടിക്കാറാം മീണ പറഞ്ഞു.