മാണി.സി. കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ഇടതുപക്ഷത്തേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പൻ പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവസര വാദികളായ രാഷ്ട്രീയകാർക്ക് ജനം മറുപടി നൽകും. ഇടതു മുന്നണിയുടെ മികവു കൊണ്ടാണ് ഉപതെരഞ്ഞെടുപ്പിൽ പാലായിൽ വിജയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി പത്രിക തള്ളിയത് സംശയാസ്പദമെന്നും പലയിടത്തും അവിശുദ്ധ അടിയൊഴുക്കുകൾ സംഭവിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർത്ഥികളെ കണ്ടാൽ തന്നെ സംശയം ഉയരുക സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.