ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം തെരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം ധനുഷും മനോജ് ഭാജിപോയ് നേടി. കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്കാരം നേടി. മലയാള സിനിമ ബിരിയാണിക്ക് പ്രത്യേക പരാമർശം

ബോണ്‍സലെ സിനിമയിലെ അഭിനയത്തിന് മനോജ് ബാജ്പെയും, അസുരന്‍ സിനിമയിലെ അഭിനയത്തിന് ധനുഷും മികച്ച നടന്മാരായി. പങ്ക, മണികര്‍ണിക സിനിമകളിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. സ്പെഷല്‍ എഫക്ട്സ്: സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍, വസ്ത്രാലങ്കാരം: സുജിത് സുധാകരന്‍, വി.സായ് എന്നീ പുരസ്കാരങ്ങളും മരക്കാര്‍ നേടി. പ്രഭാ വര്‍മ ഗാനരചയിതാവ് – കോളാമ്പി, മേക്കപ്പ് : രഞ്ജിത് (ഹെലന്‍), റിക്കോര്‍ഡിങ് : റസൂല്‍ പൂക്കുട്ടി (ഒത്ത സെരിപ്പ് സൈസ് 7), ക്യാമറ: ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കെട്ട്), സഹനടി: പല്ലവി ജോഷി, സഹനടന്‍: വിജയ് സേതുപതി. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം മലയാള ചിത്രം ഹെലനിലൂടെ മാത്തുക്കുട്ടി സേവ്യര്‍ നേടി