
ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കൊവിഡ് മൂലം 2019 ലെ പുരസ്‌കാരങ്ങൾ കഴിഞ്ഞ വർഷം പ്രഖ്യാപിക്കാൻ സാധിച്ചിരുന്നില്ല. 2019 ലെ ചലച്ചിത്ര പുരസ്‌കാരമാണ് ഈ വർഷം പ്രഖ്യാപിക്കുന്നത്. അവസാന റൗണ്ടിൽ 17 മലയാള ചിത്രങ്ങളുണ്ടെന്നാണ് സൂചന. ജെല്ലിക്കെട്ടും, മരയ്ക്കാറും, വെയിൽമരങ്ങളും വാസന്തിയുമാണ് കേരളത്തിന് പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ.