
കണ്ണൂർ : അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എം. ഷാജി അയോഗ്യനാണെന്ന എൽ ഡി എഫിന്റെ പരാതി വിലപ്പോയില്ല. കെ. എം. ഷാജി നൽകിയ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചു. ആറ് വർഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫ് പരാതി നൽകിയത്. വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്നായിരുന്നു എൽഡിഎഫിന്റെ പരാതി.
ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്നാണ് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചത്. ഷാജിക്ക് മത്സരിക്കാൻ നിയമതടസമില്ലെന്ന് കണ്ടെത്തിയതോടെ നാമനിർദേശ പത്രിക സ്വീകരിക്കുകയായിരുന്നു.