ഒരിടവേളക്ക് ശേഷം രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനു ശേഷമാണ് രാജ്യത്ത് ഒരു ദിവസം ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയിലെ സാഹചര്യം ഓരോ ദിവസവും സങ്കീർണമാവുകയാണ്. കോവിഡ്.കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തി. മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്‍ഡോര്‍, ഭോപ്പാല്‍ ,ജപല്‍പൂര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.