സൂഷ്മ പരിശോധനയിൽ കുടുങ്ങി ബിജെപി സ്ഥാനാർത്ഥികൾ. മൂന്നിടത്ത് എൻഡിഎ സ്ഥാനാർഥികളുടെ പത്രികകൾ തള്ളി. തലശ്ശേരിയിൽ എൻ. ഹരിദാസിന്‍റെയും ദേവികുളത്ത് ആർ. എം ധന ലക്ഷ്മിയുടെയും ഗുരുവായൂരിൽ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്.

സംസ്ഥാന അധ്യക്ഷന്‍റെ കയ്യൊപ്പ് ഇല്ലാത്തതിന്റെ പേരിലാണ് തലശ്ശേരിയിലും ഗുരുവായൂരിലും പത്രികകൾ തള്ളിയത്. ഇവിടങ്ങളിൽ ഡമ്മി സ്ഥാനാർഥികളില്ലാത്തതും എൻഡിഎക്ക് തിരിച്ചടിയായി. ഫോം 26ലെ ക്രമക്കേട് കാരണമാണ് ദേവികുളം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാർഥി ആർ. എം ധനലക്ഷ്മിയുടെ പത്രിക തള്ളിയത്. പത്രികകൾ പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22നാണ്. സംസ്ഥാനത്ത് ഇതുവരെ 2138 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്.