തിരുവനന്തപുരം : ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലെ പ്രചരണ രംഗം കൊഴുപ്പിക്കാനായി അമിത് ഷാ എത്താനിരിക്കെയാണ് ബിജെപിക്ക് അപ്രതീക്ഷിത അടി നേരിട്ടത്. ഈ മാസം 25നാണ് അമിത് ഷാ തലശ്ശേരിയില്‍ എത്താന്‍ പദ്ധതിയിട്ടിരുന്നത്. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി മണ്ഡലത്തില്‍ എത്തുമ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരരംഗത്തില്ലാതായി എന്ന ഗതികേടിലാണ് ബി.ജെ.പി.
ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയാണ് പത്രിക തള്ളിയ മണ്ഡലങ്ങളില്‍ ഒന്നായ തലശ്ശേരി. മണ്ഡലത്തില്‍ വിജയ പ്രതീക്ഷ വെച്ചിരുന്ന ബിജെപി ജില്ലാ പ്രസിഡന്‍റിനെ തന്നെയാണ് തലശ്ശേരിയില്‍ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി.കെ.സജീവന്‍ നേടിയത് 22,125 വോട്ടുകളാണ് അന്ന് നേടിയത്. മണ്ഡലത്തില്‍ ഇത്തവണ സബ് കളക്ടര്‍ അനുകുമാരിക്ക് മുമ്പാകെ വെള്ളിയാഴ്ചയാണ് ഹരിദാസ് പത്രിക നല്‍കിയിരുന്നത്. എല്‍ഡിഎഫിനായി സിറ്റിങ് എം.എല്‍.എ എ.എന്‍.ഷംസീറും യു.ഡി.എഫിന് വേണ്ടി കെ.പി.അരവിന്ദാക്ഷനും മത്സര രംഗത്തുണ്ട്.