നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയിലെത്തും. വൈകിട്ട് എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തും. ഇരിക്കൂറിലെ സജീവ് ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വ ത്വവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് ഉയര്‍ത്തിയ പ്രതിഷേധം തുടരുകയാണ്. ഇരിക്കൂറില്‍ എ വിഭാഗം വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന പ്രചരണവും ശക്തമാണ്. വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതടക്കമുളള കടുത്ത തീരുമാനങ്ങളിലേക്ക് എ ഗ്രൂപ്പ് പോയേക്കില്ലെന്നാണ് സൂചന.