ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമാക്കില്ല : മുല്ലപ്പള്ളി രാമചന്ദ്രൻ

പമ്പ : ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല സംബന്ധിച്ച് നിലവിൽ നടക്കുന്ന ചര്‍ച്ചകൾ അഭിപ്രായ വൈരുദ്ധ്യം തുറന്ന് കാണിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത് മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കോലീബി ആക്ഷേപം ഉന്നയിക്കുന്നത് വിലകുറഞ്ഞ തെരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രിക്ക് വിഷയ ദാരിദ്ര്യമായത് കൊണ്ടാണ് ഇത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾ നടത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.