നവമാധ്യമങ്ങളിൽ താരമായ യുകെജി വിദ്യാർത്ഥിനിയായ ഈ കൊച്ചു മിടുക്കി ആരെന്നറിയണ്ടെ?

വിവാഹ വേദിയിൽ വച്ച് നടത്തിയ ഡാൻസ് കൊണ്ട് നവമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് യുകെജി വിദ്യാർത്ഥിനിയായ വൃദ്ധി വിശാൽ എന്ന ആറുവയസുകാരി . സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവടുവച്ചത്.കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളായ വൃദ്ധി ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വിവാഹ വേദിയിൽ മനോഹരമായി അവതരിപ്പിച്ചത്. ഇതിനോടകം രണ്ട് സിനിമകളിലും ഈ കുട്ടിത്താരം അഭിനയിച്ചു കഴിഞ്ഞു.

Essen