മലയാളി നഴ്‌സിനെ പീഡിപ്പിച്ചു

ഡല്‍ഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ചു . ജോലി തേടിയെത്തിയ നഴ്‌സിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചത് മലയാളിയെന്നന്നാണ് വിവരം. യുവാവിനെ പെണ്‍കുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്ന് പരാതിയില്‍ പറയുന്നു.23 വയസുകാരിയെ സ്വന്തം ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഫ്‌ളാറ്റില്‍ ഇന്റര്‍വ്യൂ നടക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ പ്രതി യുവതിക്ക് ജ്യൂസ് നല്‍കി. പിന്നീട് രാത്രിയായപ്പോഴാണ് ബോധം തെളിഞ്ഞതെന്നും പരാതിയില്‍. പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. സംഭവം നടന്നത് ഫെബ്രുവരി ആറിനാണ്.