ലക്ഷദ്വീപിലെ മിനിക്കോയ് തീരത്ത് തോക്കുകളും മയക്കുമരുന്ന് ശേഖരവുമായി മൂന്ന് ബോട്ടുകൾ തീരസംരക്ഷണ സേന പിടികൂടി. അഞ്ച് എ.കെ 47 തോക്കുകൾ, 1000 തിരകൾ,300 കിലോഗ്രാം ഹെറോയിൻ എന്നിവയും ബോട്ടുകളിൽ നിന്ന് പിടികൂടി.കഴിഞ്ഞയാഴ്ചയും സമാന സാഹചര്യത്തിൽ മിനിക്കോയി ദ്വീപിന് അടുത്ത് നിന്ന് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടിയിരുന്നു.