ഇരിക്കൂർ മണ്ഡലം കോൺഗ്രസ് സീറ്റിനെ ചൊല്ലിയുണ്ടായ പ്രക്ഷോഭം അയയുന്നു

ഇരിക്കൂർ മണ്ഡലം കോൺഗ്രസ് സീറ്റിനെ ചൊല്ലിയുണ്ടായ പ്രക്ഷോഭം അയയുന്നു. നാളെ എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും. സ്ഥാനാർത്ഥിയായ സജീവ് ജോസഫ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇരിക്കൂറിൽ സ്ഥാനാർത്ഥിയെ മാറ്റേണ്ടെന്ന് ഹൈക്കമാൻഡും കെപിസിസിയും നിലപാടെടുത്തതോടെ കണ്ണൂരിൽ എ ഗ്രൂപ്പ് അയഞ്ഞു തുടങ്ങിയത് . കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ചർച്ച നടത്തും. കണ്ണൂരിൽ രാവിലെ 9 മണിക്കാണ് ചർച്ച. കടുത്ത നിലപാട്‌ വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം. വിമതനെ നിർത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറുമെന്നും സൂചനയുണ്ട്.