ധർമ്മടം; ഒരു മണിക്കൂറിനുള്ളിൽ തീരുമാനമെന്ന് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുന്നതിൽ ഒരു മണിക്കൂറിനകം തീരുമാനമെന്ന് കെ സുധാകരൻ. ധര്മടത്ത് മത്സരിക്കാൻ കെ സുധാകരന് മേല്‍ ശക്തമായ സമ്മര്‍ദമുണ്ട്. സുധാകരന്‍ ധര്‍മടത്ത് മത്സരിക്കണമെന്നാണ് പൊതു അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

“ഒരു മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കാനുണ്ടെന്നും ഒന്നും ആലോചിക്കാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും നേതാക്കളുമായും പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം മാത്രമാകും തീരുമാനമെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ ആവശ്യപ്പെടുമ്പോള്‍ ഒറ്റയടിക്ക് ഇല്ലെന്ന് പറയാന്‍ കഴിയില്ലെന്നും
പല നേതാക്കളുടെ ഭാഗത്ത് നിന്നും സമ്മര്‍ദമുണ്ടെന്നും വരുംവരായ്കകള്‍ ആലോചിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനം കൈക്കൊള്ളുമെന്നും സുധാകരൻ വ്യക്തമാക്കി.