
ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ .ഒഴിവാക്കി തരണമെന്ന് നേതൃത്വത്തെ അറിയിച്ചു.കണ്ണൂരിലെ എല്ലാ മണ്ഡലങ്ങളിലും തന്റെ സജീവ സാനിധ്യം വേണം ധർമ്മടത്ത് മത്സരിച്ചാൽ അതിന് കഴിയില്ലെന്നും സുധാകരൻ.മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെന്ന നിലയിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാൻഡ് നിർദേശിച്ചത്. ധർമ്മടത്ത് കെ. സുധാകരൻ മത്സരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കെ.പി.സി.സിയും ഇക്കാര്യം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു മണിക്കൂർ സമയം വേണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ രംഗത്തെത്തി. മത്സരിക്കില്ലെന്ന് ആദ്യം പറഞ്ഞ സുധാകരൻ പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. ഒടുവിലാണ് സുധാകരൻ ധർമ്മടത്തേക്ക് ഇല്ലെന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.