കണ്ണൂർ ധർമ്മടത്ത് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം. ധർമ്മടം വെള്ളച്ചാലിലെ ബി ജെ പി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് ഓഫീസ് ഉദ്ഘാടനം ചെയ്യാൻ ഇരിക്കെയാണ് അക്രമം. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ കവാടത്തിൽ വെച്ച് ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും അക്രമികൾ നശിപ്പിച്ചു.