അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരന് വധശിക്ഷ. രാജസ്ഥാനിലെ ജുൻജുനു ജില്ലാ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതിനടപടി പൂര്‍ത്തിയാക്കിയത്. ഒരു മാസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ച കോടതി വിധി നീതിന്യായ ചരിത്രത്തിലെ തന്നെ ആദ്യമാണ് . ഫെബ്രുവരി 19ാം തീയതിയാണ് സംഭവം നടന്നത് വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് പ്രതിയായ 21 കാരന്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒമ്പത് ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.