എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് സുപ്രീം കോടതിയാണ് അത് നടപ്പിലാക്കുക എന്നത് തന്നെയാണ് സിപിഎം നിലപാടെന്നും യെച്ചൂരി പറഞ്ഞു.

കോടതി വിധി നടപ്പിലാക്കാൻ സര്‍ക്കാരിനു ബാധ്യതയുണ്ട്. നടപ്പിലാക്കിയില്ലെങ്കില്‍ അത് കോടതിയലക്ഷ്യമാകുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നും അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും യെച്ചൂരി വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.