മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മുതല്‍ മറ്റ് ജില്ലകളില്‍ പര്യടനം ആരംഭിക്കും. വയനാട്ടിലാണ് ആദ്യ പൊതുയോഗം. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫ് പൊതുയോഗങ്ങള്‍ ഉദ്ഘാടനംചെയ്യും.
മാനന്തവാടിയിലാണ് ആദ്യപരിപാടി. രാവിലെ 9.30ന് വാര്‍ത്താസമ്മേളനം. 10.30ന് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് പൊതുയോഗം. ഇവിടെ നിന്ന് ബത്തേരിക്ക് പോകും. 11.30ന് ചുള്ളിയോട് റോഡിലെ ഗാന്ധി ജങ്ഷനിലെ പൊതുയോഗത്തില്‍ സംസാരിക്കും. പകല്‍ മൂന്നിന് എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്താണ് കല്‍പ്പറ്റയിലെ തെരഞ്ഞെടുപ്പ് പൊതുയോഗം.
ഒന്നരമാസം മുമ്പാണ് മുഖ്യമന്ത്രി ജില്ലയിലെത്തി വയനാട് പാക്കേജ് പ്രഖ്യാപിച്ചത്. ഇതുകൂടാതെ ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തി. ജില്ലയുടെ സമഗ്രവികസനത്തിന് ഏഴായിരം കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്.ഓരോ ജില്ലയിലും 5 കേന്ദ്രങ്ങളിലായി സംസ്ഥാനത്ത് ആകെ എഴുപത് കേന്ദ്രങ്ങളില്‍ സംസാരിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കുക.
