സിപിഎംമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തലമുണ്ഡനം ചെയ്തതെന്ന മുല്ലപ്പള്ളിയുടെ ആരോപണം തള്ളി ലതിക സുഭാഷ്. മുല്ലപ്പള്ളിയെ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ തന്റെ സഹപ്രവർത്തകയെ വിളിച്ച് മുല്ലപ്പള്ളി ഭീഷണിപ്പെടുത്തിയെന്നും താൻ തല മുണ്ഡനം ചെയ്തത് മറ്റെന്തോ രാഷ്ട്രീയ ലക്‌ഷ്യം വെച്ചു കൊണ്ടാണെന്നും പറഞ്ഞ മുല്ലപ്പള്ളി ജനങ്ങളോട് മറുപടി പറയണമെന്നും ലതിക സുഭാഷ് ആവശ്യപ്പെട്ടു.