കള്ളവോട്ട് ചേർക്കൽ ആരോപണത്തിൽ രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കള്ളവോട്ടുകൾ പ്രതിപക്ഷ നേതാവ് ചേർത്തതാകുമെന്നും അതുകൊണ്ടാണ് അദ്ദേഹം കൃത്യമായി കണക്ക് പറയുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഇത്തരം ആരോപണങ്ങൾ തരംതാണതാണ് ജനങ്ങളുടെ പ്രശ്നങ്ങളാണ് താൻ ചർച്ചയാക്കുന്നത്. എതിരാളി ആരെന്ന് പോലും നോക്കുന്നില്ല. എതിർ സ്ഥാനാർത്ഥികളെ ബഹുമാനത്തോടെ കാണുന്നുവെന്നും വികസന പ്രശ്നങ്ങളാണ് താൻ ചർച്ച ചെയ്യുന്നതെന്നും കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയായ കടകംപള്ളി പറഞ്ഞു.
വോട്ടർ പട്ടികയിൽ വ്യാപക കള്ളവോട്ട് ചേര്‍ത്തെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. കഴക്കൂട്ടത്ത് മാത്രം 4506 കള്ളവോട്ടുകൾ ചേർത്തെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം