നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ മത്സരിക്കാനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനും താനും തമ്മിൽ തർക്കങ്ങൾ ഒന്നുമില്ലെന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിനായി ദില്ലിക്ക് പുറപ്പെടും മുമ്പ് ശോഭാ സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാകാൻ അസൗകര്യം ഉണ്ടെന്ന് അറിയിച്ചത് ശോഭ തന്നെയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിലുള്ള തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും.
കെ മുരളീധരന്റെ നേമത്തെ സ്ഥാനാർഥിത്വം ആത്മഹത്യാപരമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരിഹസിച്ചു. സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണ് നേമത്ത് കെ മുരളീധരൻ സ്ഥാനാര്‍ത്ഥിയായത്. നേമത്ത് കഴിഞ്ഞ പ്രവശ്യത്തേക്കാൾ വലിയ തോൽവി കോൺഗ്രസിനുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
