നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പിണറായി വിജയൻ നാമ നിർദേശപത്രിക അമർപ്പിച്ചു. വരണാധികാരിയായ അസിസ്റ്റന്‍റ് ഡെവലെപ്മെന്‍റ് ഓഫീസർ ബെവിൻ ജോൺ വർഗീസിന് മുന്നിലാണ് പത്രിക സമർപ്പിച്ചത്.

ധർമ്മടം മണ്ഡലം പ്രതിനിധി പി ബാലൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഐ ദേശീയകൗൺസിലംഗം സി എൻ ചന്ദ്രൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ ശേഷമാണ് എൽഡിഎഫ് നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി കലക്ടറേറ്റിലെത്തിയത്.