നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ആർഎംപി സ്ഥാനാർത്ഥിയായി കെകെ രമ തന്നെ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വടകര മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുമെന്ന എം എം ഹസ്സന്റെ നിലപാട് തള്ളിയാണ് രമേശ് ചെന്നിത്തല ആർഎംപിക്ക് മണ്ഡലം നൽകിയത്.

ആർഎംപി സ്ഥാനാർത്ഥിയായി കെകെ രമ തന്നെ മത്സരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. ഒഞ്ചിയം ഏരിയ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറിയായ എൻ വേണുവിന്റെ പേരും മണ്ഡലത്തിൽ ഉയർന്നു കേട്ടിരുന്നു. ഇതോടയാണ് മണ്ഡലത്തിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കാലതാമസം എടുത്തത്.