ധര്‍മ്മടത്ത് കെ. സുധാകരന് മത്സരിക്കണമെന്ന ആവിശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ഇ -മെയില്‍ പ്രവാഹം. കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ് ഇ-മെയിലുകള്‍. വിഷയത്തില്‍ ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അനുകൂലമായ പ്രതികരണമുണ്ടാകണമെന്നാണ് പ്രവർത്തകരുടെ ആവിശ്യം.

കെ സുധാകരൻ മത്സരിക്കുക എന്നത് കോൺഗ്രസ് പ്രവർത്തകരുടെ പൊതു വികാരമാണെന്നും സുധാകരന് മത്സരിച്ചാല്‍ അത് ജയത്തിലേക്ക് എത്തുമെന്നും ഡിസിസി നേതാവ് മമ്പറം ദിവാകരനും പ്രതികരിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ കോണ്‍ഗ്രസിനായിരുന്നു. കെ. സുധാകരനെപ്പോലെയുള്ള ഒരു നേതാവ് മത്സരിച്ചാല്‍ അത് ശക്തമായ മത്സരത്തിലേക്ക് എത്തിക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.