കന്നിയങ്കത്തില്‍ ബാലുശ്ശേരിയില്‍ വിജയക്കൊടി പാറിക്കാനുള്ള ശ്രമത്തിലാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് തരാം ജനവിധി തേടുന്നത്. പ്രചാരണത്തിലും തന്റേതായ വ്യത്യസ്തത പുലർത്താൻ ശ്രമിക്കുകയാണ് ധർമജൻ. സ്വയം ഉണ്ടാക്കിയ മുദ്രാവാക്യവുമായിട്ടാണ് ധര്‍മജൻ മണ്ഡലത്തിൽ പ്രചരണം നടത്തുന്നത്.

“ധർമ്മം ജയിക്കാന്‍ ധര്‍മ്മജന്‍” എന്നതാണ് മുദ്രാവാക്യമെന്നും അത് താന്‍ സ്വയം ഉണ്ടാക്കിയ മുദ്രാവാക്യം ആണെന്നും ധര്‍മ്മജന്‍ പറഞ്ഞു. വെറുതെ പ്രാസം ഒപ്പിക്കാൻ പറയുന്നതല്ലെന്നും കേരളത്തിലെല്ലായിടത്തും ഇപ്പോൾ അധര്‍മ്മമാണ് വിളയാടുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു. ധര്‍മജനിലൂടെ ബാലുശ്ശേരി പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.