കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചെന്നും കേരളത്തിലെ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്നും കെ സുധാകരൻ എം പി. സ്ഥാനാർത്ഥി നിര്ണയത്തിലടക്കം തെറ്റ് സംഭവിച്ചെന്നും ആ തെറ്റുകൾ തിരുത്തി തന്നെ മുന്നോട്ട് പോകുമെന്നും സുധാകരൻ വ്യക്തമാക്കി.

വിജയ സാധ്യത മാത്രം പരിഗണിച്ചാവണം സ്ഥാനാർത്ഥി കളെ തിരഞ്ഞെടുക്കേണ്ടത് എന്നാൽ ഗ്രൂപ്പ് മാത്രമാണ് പരിഗണിക്കപ്പെട്ടത്. ഇരിക്കൂറിലടക്കം പ്രശ്നങ്ങൾ ഉള്ളിടങ്ങളിൽ ഇന്ന് തീരുമാനമുണ്ടാവും. പ്രശ്നങ്ങൾ തീർത്തില്ലെങ്കിൽ യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്നും സംസ്ഥാന നേതാക്കൾ പിടിവാശി കളയണമെന്നും കെ സുധാകരൻ ആവിശ്യപ്പെട്ടു. വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് സ്ഥാനാർത്ഥി നിർണ്ണയമെന്നും സുധാകരൻ കുറ്റപ്പെടുത്തി. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് നേതൃത്വത്തെ വിമർശിച്ച് കെ. സുധാകരൻ രംഗത്തെത്തിയത്.