
ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യുഹങ്ങൾ ഉയർത്തന്നതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.പ്രവര്‍ത്തകര്‍ മലപ്പുറം ഡിസിസി ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ചു. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ മലപ്പുറത്തിന് വേണ്ട, കുന്നംപറമ്പില്‍ വേണ്ടേ വേണ്ട എന്നിങ്ങനെയായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം. ‘ മലപ്പുറം ജില്ലയില്‍ കഴിവുള്ള ഒരുപാട് നേതാക്കളുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള ഒരാളെ മലപ്പുറത്തേക്ക് കെട്ടിയിറക്കേണ്ട ആവശ്യമില്ല. അതില്‍ ശക്തമായ പ്രതിഷേധമുണ്ട്. പ്രതിഷേധം പാര്‍ട്ടിക്കെതിരെയല്ല. ജില്ലയ്ക്ക് പുറത്തു നിന്നുള്ള സ്വതന്ത്രരെ കൊണ്ടുവരേണ്ട ആവശ്യമില്ലയെന്നും പ്രവർത്തകർ ആരോപിച്ചു.