സുരേഷ് ഗോപിക്ക് ന്യുമോണിയ : സ്ഥാനാര്‍ഥി പ്രഖ്യാപനം വരാനിരിക്കെ ആശുപത്രിയില്‍

ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപി ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയില്‍. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയില്‍ തുടരുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍,തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയിലാണ് സുരേഷ് ഗോപിയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.