ഇരിക്കൂറിനെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. ഇരിക്കൂർ ലഭിച്ചില്ലെങ്കിൽ കണ്ണൂര്‍ ജില്ലയിലെ മറ്റൊരു സീറ്റിലും മത്സരിക്കേണ്ടെന്നാണ് എ ഗ്രൂപ്പിന്‍റെ തീരുമാനം. ഇരിക്കൂറിൽ തഴയുകയാണെങ്കിൽ കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ രാജിവെക്കുമെന്നും നേതാക്കൾ അറിയിച്ചു. വിഷയം ഉന്നയിച്ച് സോണിയാ ഗാന്ധിക്ക് പ്രമേയം അയക്കാനും ജില്ലാ നേതൃത്വം തീരുമാനിച്ചു.
കഴിഞ്ഞ 39 വർഷമായി എ ഗ്രൂപ്പിന്റെ കയ്യിലായിരുന്ന ഇരിക്കൂറിൽ സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തോട് കൂടിയാണ് പ്രധിഷേധം പൊട്ടിപ്പുറപ്പെട്ടത്. എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണം എന്ന എ ഗ്രൂപ്പിന്‍റെ നിര്‍ദേശം തള്ളിയത് അണികൾക്കിടയിലും പ്രധിഷേധത്തിനിടയാക്കിയിരുന്നു
