നാലാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് വിവിധ വകുപ്പുകളില്‍ 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും. എളമരം ചെറുപായൂര്‍ സ്വദേശി വളപ്പില്‍ അബ്ദുറസാക്കിനാണ് കോഴിക്കോട് പോക്സോ കോടതി ജഡ്ജി സി.ആര് ദിനേഷ് ശിക്ഷ വിധിച്ചത്. അധ്യാപകന് തന്നെ പല തവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. കേസില്‍ 17 സാക്ഷികളെയാണ് വിസ്തരിച്ചത്. പോക്സോ നിയമം മൂന്ന് വകുപ്പുകളിലായി 20 കൊല്ലം വീതം 60 കൊല്ലവും ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പില്‍ ഏഴു വര്‍ഷവും ഉള്‍പ്പെടെയാണ് 67 കൊല്ലം തടവ്. പിഴത്തുകയും പകുതി ഇരയ്ക്ക് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. സുനില്‍കുമാര്‍ ഹാജരായി.