തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ മത്സരിപ്പിക്കുന്നതിനെതിരെ മണ്ഡലത്തിലെ ലീഗ് അണികള്‍. മജീദ് മത്സരിച്ചാല്‍ മണ്ഡലത്തിൽ വിജയ സാധ്യത ഇല്ലെന്നും മണ്ഡലം നഷ്ടമാകുമെന്നും ആരോപിച്ചാണ് പ്രവർത്തകർ പരസ്യ പ്രതികരണം നടത്തിയത്. മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പാണക്കാടെത്തി എന്നാൽ സാദിഖലി ശിഹാബ് തങ്ങള്‍ രൂക്ഷമായാണ് പ്രവര്‍ത്തകരോട് പ്രതികരിച്ചത്.

മാധ്യമ പ്രവര്‍ത്തകരെ കൂട്ടിയല്ല കാര്യങ്ങള്‍ പറയാന്‍ വരേണ്ടതെന്നായിരുന്നു പാണക്കാട് തങ്ങളുടെ പ്രതികരണം. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിന് ആവശ്യമില്ലെന്നും ഒരുപാട് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിന് അകത്ത് തന്നെയുണ്ടെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കോഴിക്കോട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിൽ ലീഗ് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ട്. കൊടുവള്ളിയില്‍ എം കെ മുനീറിനെയും കോഴിക്കോട് നൂര്‍ബിന റഷീദിനെയും മത്സരിപ്പിക്കുന്നതിന് എതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം