
ദില്ലി : തീവ്രവാദ പ്രവൃത്തികൾ അടക്കമുള്ളവയെ ന്യായീകരിക്കുന്നു എന്നാരോപിച്ച് ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വിയാണ് സുപ്രിം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ സൂക്തങ്ങൾ ആളുകളെ അക്രമത്തിനു പ്രേരിപ്പിക്കുന്നതാണെന്നും ഇവ വിശുദ്ധ ഗ്രന്ഥത്തിൽ പിന്നീട് കൂട്ടിച്ചേർത്തതാണെന്നും അദ്ദേഹം ഹർജിയിൽ ആരോപിക്കുന്നു.
‘തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താൻ ഇസ്ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരാൽ ചേർക്കപ്പെട്ട സൂക്തങ്ങളാണിത്. ഇവ അക്രമത്തിന് പ്രേരിപ്പിക്കുന്നു. ആളുകളെ ജിഹാദിൻറെ പാതയിലേക്ക് എത്തിക്കുന്ന തരത്തിൽ പ്രകോപനം ഉയർത്തുന്നവയാണ് ഈ സൂക്തങ്ങൾ. വിശുദ്ധ ഗ്രന്ഥത്തിൽ ഈ വാക്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടതാണ്. തീവ്രവാദികൾ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇവ ഉപയോഗിക്കാറുണ്.’- ഹർജിയിൽ അദ്ദേഹം ആരോപിക്കുന്നു.