കയ്പ്പമംഗലം മുന്‍ യു.ഡി.എഫ് സ്ഥാനാർത്ഥി ബി.ജെ.പിയിൽ ചേർന്നു. തൃശ്ശൂര്‍ കയ്പ്പമംഗലം മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് നഹാസാണ് ബി.ജെ.പിയിൽ ചേർന്നത്. ആർ.എസ്.പി വിദ്യാർത്ഥി വിഭാഗം നേതാവായിരിക്കെയാണ് ബിജെപിയിൽ അംഗത്വം എടുത്തത്.

ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷണന്റെ സാന്നിധ്യത്തിലാണ് നഹാസ് ബി.ജെ.പിയിലെത്തിയത്. രണ്ട് മണ്ഡലങ്ങൾ ആർ.എസ്.പി ആവിശ്യപ്പെട്ടിരുന്നെങ്കിൽ കൂടിയും മട്ടന്നൂർ മണ്ഡലം മാത്രമാണ് യുഡിഎഫ് ആർ.എസ്.പിക്ക് നൽകിയത്. ഇതോടെ നഹാസിന്റെ മത്സര സാധ്യത മങ്ങിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നഹാസ് ആർ.എസ്.പി വിട്ടത്.