കൊല്ലത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു.കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം നേതാക്കൾക്കിടയിൽ ഉയർന്നിരുന്നു.

കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതിയും നൽകിയിരുന്നു. ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കളുടെയും അണികളുടെയും അഭിപ്രായം. ജില്ലയിൽ കോൺഗ്രസിൻരെ വിജയത്തെ തന്നെ ഇത് കാര്യമായി ബാധിക്കുമെന്നും നേതാക്കൾ ആരോപിച്ചിരുന്നു.